Old Melody
ജീവനേ എന്‍ ജീവനേനമോ! നമോ
പാപികള്ക്കമിതാനന്ദപ്രദനാം കൃപാകരാ! - നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 1
പാപനാശകാരണാ നമോ-നമോ
പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 2
സര്‍വലോക നായകാ നമോ-നമോ
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 3
ജീവജാലപാലകാ നമോ-നമോ
ദിവ്യകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 4
മന്നവേന്ദ്ര! സാദരം നമോ-നമോ
മനുകുലത്തിനീ വലിയ രക്ഷ നല്കിയ ദയാപരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
ജീവനേ എന്‍ ജീവനേ നമോ നമോ! | |
| 12 Likes | 12 Dislikes |
| 415 views views | 3,229 followers |
| People & Blogs | Upload TimePublished on 22 Mar 2019 |
Không có nhận xét nào:
Đăng nhận xét