Dr. Thomas George-Message Based on 2 King 5. A Little girl Faith .)
1. തൊട്ടുകൂടാത്തവര്ക്കു ദൈവം നല്കുന്ന സൗഖ്യം - പഴയനിയമത്തില്‍ (2രാജാ. 5:1-10)
ദൈവത്തിന്റെ മുമ്പില്‍ തൊട്ടുകൂടായ്മയില്ല. അവിടുന്ന് എല്ലാവരുടെയും ദൈവവും പിതാവുമാണ്. പഴയനിയമത്തില്‍ നയമാനു ലഭിച്ച സൗഖ്യം അതിനൊരുദാഹരണമാണ്. അരാം രാജാവിന്റെ സൈന്യാധിപനായ നയമാന് പരാക്രമശാലി ആയിരുന്നു എങ്കിലും കുഷ്ഠരോഗിയായിരുന്നു. യിസ്രായേലില്‍ ഒരുപ്രവാചകന്‍ ഉണ്ടെന്നു തന്റെ ജോലിക്കാരി പെണ്‍കുട്ടിയിലൂടെ കേട്ട നയമാന് യിസ്രായേലില്‍ എത്തി. എലീശാ പ്രവാചകന് അദ്ദേഹത്തെ സൗഖ്യമാക്കുന്നു. കുഷ്ഠരോഗിയെ എലീശാ തൊട്ടുസൗഖ്യമാക്കിയില്ല. നയമാന് അങ്ങനെയാണു കരുതിയത്. എന്നാല്‍ ദൈവം അവനെ തൊട്ടു. പ്രവാചകന് പറഞ്ഞതനുസരിച്ചു യോര്‍ദ്ദാനില്‍ ഏഴുപ്രാവശ്യം മുങ്ങി താന്‍ സൗഖ്യം പ്രാപിക്കുന്നു (2രാജാ. 5:14). ഇവിടെ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ട്. യോര്ദ്ദാന് നദി യിസ്രായേലിനെ സംബന്ധിച്ചിടത്തോളം ഒരു പുണ്യനദിയാണ്. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ ഒരു ബന്ധം ഇതിനുണ്ട്. ഒരു അരാമ്യനെ സംബന്ധിച്ചിടത്തോളം യോര്ദ്ദാന് നദിക്കു ഒരു പ്രത്യേകതയും ഇല്ല. അവനു വലിയതു ദമ്മേശെക്കിലെ നദികളായ അബാനയും പര്‍പ്പരും ആണ്. അതു യിസ്രായേലിലെ വെള്ളത്തെക്കാളും നദിയെക്കാളും വലുതുമാണ്. രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂടെയാണ് അടിസ്ഥാനപരമായി ഇവിടെ മാറുന്നത്. ഒടുവില്‍ എലീശയുടെ വാക്കനുസരിച്ച നയമാന് പൂര്ണ്ണശുദ്ധനായി. നയമാനോടുള്ള തൊട്ടുകൂടായ്മയാണ് ഇവിടെ സൗഖ്യപ്പെട്ടത്.
God has a Plan for your Life: Dr. Thomas George Message | |
| 3 Likes | 3 Dislikes |
| 289 views views | 3,229 followers |
| People & Blogs | Upload TimePublished on 24 Oct 2018 |
Không có nhận xét nào:
Đăng nhận xét