Rev. Joji Mathew (Marthoma Church)
Message based on Mark chapter 5: 1-20
ജീവിതത്തിൻെറ എല്ലാ പ്രശ്നങ്ങൾക്കും ഒരു ഇക്കര ഉണ്ട് .എന്നാൽ അതിൻെറ മറുകരയെ കാണാൻ നാം ആഗ്രഹിക്കണം !!
1അവര്‍ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി. 2പടകില്‍നിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന് കല്ലറകളില്‍ നിന്ന് വന്ന് അവനെ എതിരേറ്റു. 3അവന്റെ പാര്‍പ്പ് കല്ലറകളില്‍ ആയിരുന്നു; ആര്‍ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. 4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന് ചങ്ങല വലിച്ചു പൊട്ടിച്ചും വിലങ്ങ് ഉരുമ്മി ഒടിച്ചുംകളഞ്ഞു; ആര്‍ക്കും അവനെ അടക്കുവാന്‍ കഴിഞ്ഞില്ല. 5അവന് രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താന്‍ കല്ലുകൊണ്ടു ചതച്ചുംപോന്നു. 6അവന് യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്ന് അവനെ നമസ്കരിച്ചു. 7അവന് ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടു പോക എന്ന് യേശു കല്പിച്ചിരുന്നു. 9നിന്റെ പേരെന്ത് എന്ന് അവനോടു ചോദിച്ചതിന്: എന്റെ പേര് ലെഗ്യോന്‍; ഞങ്ങള്‍ പലര് ആകുന്നു എന്ന് അവന് ഉത്തരം പറഞ്ഞു; 10നാട്ടില്‍നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്ന് അപേക്ഷിച്ചു. 11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 12ആ പന്നികളില്‍ കടക്കേണ്ടതിനു ഞങ്ങളെ അയയ്ക്കേണം എന്ന് അവര്‍ അവനോട് അപേക്ഷിച്ചു; 13അവന് അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. 14പന്നികളെ മേയ്ക്കുന്നവര്‍ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു: സംഭവിച്ചതു കാണ്മാന് പലരും പുറപ്പെട്ടു, 15യേശുവിന്റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന് വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 16കണ്ടവര്‍ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോട് അറിയിച്ചു. 17അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര് വിട്ടുപോകുവാന്‍ അപേക്ഷിച്ചുതുടങ്ങി. 18അവന് പടക് ഏറുമ്പോള്‍ ഭൂതഗ്രസ്തനായിരുന്നവന്‍ താനുംകൂടെ പോരട്ടെ” എന്ന് അവനോട് അപേക്ഷിച്ചു. 19യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്ന്, കര്‍ത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു. 20അവന് പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.
From Senselessness to the Community of Sense. Rev. Joji Mathew Message : Mark 5: 1-20 | |
| 2 Likes | 2 Dislikes |
| 175 views views | 3,229 followers |
| People & Blogs | Upload TimePublished on 24 Oct 2018 |
Không có nhận xét nào:
Đăng nhận xét