Dr. Thomas George: (പ്രതിസന്ധിയിലും ജയ ജീവിതം .)
What trials are you facing in life right now? Maybe it’s a financial challenge Or maybe you have stuff going on in your marriage or at work. Perhaps you’re grappling with emotional issues… or some familiar sin… or an issue of illness… or maybe something’s going on with your kids or grand kids.Whatever stress or challenge you’re facing today this message will give you some guidance to your situation you are going through.
Mark 5 : 1-20
1അവർ ഗലീലത്തടാകത്തിന്റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി. 2വഞ്ചിയിൽനിന്നു കരയ്ക്കിറങ്ങിയ ഉടനെ, ശവകുടീരങ്ങളിൽ പാർത്തുവന്നിരുന്ന ഒരു മനുഷ്യനെ കണ്ടു. ഒരു അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു. 3ചങ്ങലകൊണ്ടു പോലും ആർക്കും അയാളെ ബന്ധിച്ചു കീഴ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
4പലപ്പോഴും വിലങ്ങുകൊണ്ടും ചങ്ങലകൊണ്ടും അയാളുടെ കൈകാലുകൾ ബന്ധിച്ചിരുന്നെങ്കിലും അയാൾ വിലങ്ങുകൾ തകർക്കുകയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്തുവന്നു. ആർക്കും അയാളെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. 5അയാൾ അത്യുച്ചത്തിൽ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി.
6കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. 7അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എന്റെ കാര്യത്തിൽ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓർത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. 8“ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്.
9യേശു അയാളോട് “നിന്റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്റെ പേരു ലെഗ്യോന്‍ എന്നാണ്; ഞങ്ങൾ ഒട്ടുവളരെപ്പേർ ഉണ്ട്” എന്ന് അയാൾ പ്രതിവചിച്ചു. 10“ഞങ്ങളെ ഈ നാട്ടിൽനിന്ന് തുരത്തിക്കളയരുതേ” എന്ന് അയാൾ കെഞ്ചി.
11അവിടെ കുന്നിന്‍ചരുവിൽ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 12“ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും; അവയിൽ ഞങ്ങൾ പ്രവേശിച്ചുകൊള്ളാം” എന്ന് ദുഷ്ടാത്മാക്കൾ കേണപേക്ഷിച്ചു. യേശു അതിനവരെ അനുവദിച്ചു. 13അവർ ആ മനുഷ്യനിൽനിന്നു പുറത്തുകടന്നു പന്നികളിൽ പ്രവേശിച്ചു. രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം കുത്തനെയുള്ള കുന്നിന്‍ചരുവിലൂടെ പാഞ്ഞുചെന്നു തടാകത്തിൽ ചാടി മുങ്ങിച്ചത്തു.
14പന്നിയെ മേയിച്ചിരുന്നവർ ഓടിപ്പോയി, പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഈ വിവരം അറിയിച്ചു. സംഭവിച്ചത് എന്തെന്നറിയാന്‍ ആളുകൾ ഉടനെ ഓടിക്കൂടി. 15അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ പിശാചുബാധിതനായിരുന്ന ആ മനുഷ്യന് വസ്ത്രം ധരിച്ചും സുബോധമുള്ളവനായും ഇരിക്കുന്നതു കണ്ടു. ലെഗ്യോന്‍ ബാധിച്ചിരുന്ന ആ മനുഷ്യനെ കണ്ടപ്പോൾ അവർ ഭയപ്പെട്ടു. 16ആ ഭൂതബാധിതനും പന്നികൾക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളിൽനിന്ന് അവർ മനസ്സിലാക്കി.
Experiencing Victory in the midst of trials :Dr. Thomas George(Mark 5 : 1-20) | |
| 4 Likes | 4 Dislikes |
| 398 views views | 3,229 followers |
| People & Blogs | Upload TimePublished on 25 Oct 2018 |
Không có nhận xét nào:
Đăng nhận xét